ഒറ്റപ്പാലം: ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിെൻറ മൃതദേഹം റെയിൽ പാളത്തിൽ കണ്ടെത്തി. കണ്ണിയംപുറം ജെ.കെ നഗറിലെ ലക്ഷ്മി നിവാസിൽ പ്രഭാകരെൻറയും സരോജിനിയുടെയും മകൻ പ്രസാദാണ് (36) മരിച്ചത്. കണ്ണിയംപുറം കൂനംതുള്ളി കടവിന് സമീപമുള്ള റെയിൽ പാളത്തിലാണ് സംഭവം. മീറ്റ്ന പമ്പ് ഹൗസിലെ പമ്പ് ഓപറേറ്ററായിരുന്നു. ഭാര്യ: അശ്വതി. മകൻ: അനിത്. സഹോദരങ്ങൾ: അരവിന്ദ്, ലക്ഷ്മി.