ചെറുതോണി: ഇടുക്കി ജയ്മാത പ്രോവിൻസ് അംഗം സിസ്റ്റർ ലീമ പാടത്തിൽ (78) നിര്യാതയായി. നെയ്യശേരി പാടത്തിൽ പരേതരായ ജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. കാളിയാർ, ചെപ്പുകുളം, ചിലവ്, തങ്കമണി, കൊടുവേലി, ആനിക്കാട്, കുഞ്ചിത്തണ്ണി, മരിയാപുരം, പൊട്ടൻകാട്, കട്ടപ്പന, മുരിക്കാശേരി, വാഴത്തോപ്പ്, ചുരുളി മഠങ്ങളിൽ സേവനം അനുഷ്ഠിച്ചു. സഹോദരങ്ങൾ: ജോമി, മേരി, റാണി, പരേതരായ ജയിംസ്, ചിന്നമ്മ.