തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂർ ലെയിൻ റൈഹാനിൽ (കെ.ആർ.ഡബ്ല്യു.എ 108) നസീർ അഹമ്മദിെൻറ (പൂവാർ ഹലീമ മെഡിക്കൽസ്) ഭാര്യ ഫൗസിയ (72) നിര്യാതയായി. മാതാവ് ഹസന, വക്കം മൗലവിയുടെ സഹോദരീ പൗത്രിയാണ്. മലേഷ്യൻ ആരോഗ്യരംഗത്തെ സജീവസാന്നിധ്യമായിരുന്ന പരേതയായ ഡോ. റഹ്മ മുഹമ്മദ് കുഞ്ഞ് മാതൃസഹോദരിയാണ്. അലീഗഢ് സർവകലാശാല പൂർവവിദ്യാർഥിയാണ് ഫൗസിയ. സർവകലാശാലയിലെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ മുഹമ്മദ് ഖാനുമൊപ്പമുണ്ടായിരുന്നു. ഗവർണർ പരേതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. മക്കൾ: ഹലീമ, സലീമ (മാനേജർ, ഗുഡ്വിൽ ഗ്രൂപ് ഓഫ് കൺസെൺസ്). സഹോദരങ്ങൾ: ഫൗമിയ (ആസ്ട്രേലിയ), ഫദിയ (പാലക്കാട്), ഫാമി (ആസ്ട്രേലിയ), ഫെയ്സ് (മലേഷ്യ).