കുമളി: അസിസ്റ്റൻറ് വില്ലേജ് ഓഫിസറായി ചുമതലയേറ്റതിെൻറ പിറ്റേദിവസം ഹൃദയാഘാതത്തെ തുടർന്ന് ജീവനക്കാരൻ മരിച്ചു. കുമളി കൊല്ലംപ്പട്ടട ചേറായി വീട്ടിൽ ബിജുവാണ്(38) പീരുമേട്ടിൽ മരണപ്പെട്ടത്. വണ്ടിപ്പെരിയാർ വില്ലേജ് ഓഫിസിലെ ജീവനക്കാരനായിരുന്ന ബിജു, ചൊവ്വാഴ്ചയാണ് കുമളി അസിസ്റ്റൻറ് വില്ലേജ് ഓഫിസറായി ചുമതലയേറ്റത്. ഭാര്യ: ഇന്ദുമോൾ, മക്കൾ: ശ്രേയ, ശ്വേത. സംസ്കാരം വ്യാഴാഴ്ച ഒരു മണിക്ക്.