മാനന്തവാടി: മാനന്തവാടി രൂപതാംഗമായ ഫാ. തോമസ് പെരുമാട്ടിക്കുന്നേല്‍ (57) നിര്യാതനായി. ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുതിയിടംകുന്ന് ഇടവക വികാരിയാണ്. പെരുമാട്ടിക്കുന്നേല്‍ ആഗസ്തി-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. 11 സഹോദരങ്ങളുണ്ട്. 1997 ഡിസംബര്‍ 23നാണ് തിരുപ്പട്ടം സ്വീകരിച്ചത്. മണിമൂളി ഇടവക, ജോര്‍ദാനിയ എസ്റ്റേറ്റ്, സീതാമൗണ്ട്, മരകാവ്, പട്ടാണിക്കൂപ്പ്, കോട്ടത്തറ, വാളവയല്‍, റീജിയനല്‍ പാസ്റ്ററല്‍ സെൻറർ മണിമൂളി, മരുത, പേര്യ, പുതിയിടംകുന്ന് ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. പുതിയിടംകുന്ന് ഇടവകയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ദ്വാരക പാസ്റ്ററല്‍ സെൻറർ ചാപ്പലിലേക്ക് കൊണ്ടുവന്നു. സംസ്കാരശുശ്രൂഷക്ക് ഫാ. ജോസ് പൊരുന്നേടം നേതൃത്വം നൽകി