നടവയൽ: പരേതനായ തോണിപ്പാളി പെരിങ്ങോട് കേശവൻ നമ്പൂതിരിയുടെ ഭാര്യ പെരിങ്ങോട് സാവിത്രി അന്തർജനം (90) നിര്യാതയായി. മക്കൾ: രാധ അന്തർജനം മാവേലിക്കര, സാവിത്രി അന്തർജനം (ഡോക്ടർ), ദ്രൗപതി അന്തർജനം, മോഹനൻ നമ്പൂതിരി (ശ്രീകൃഷ്ണൻ മൂല ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി), പരേതനായ രവീന്ദ്രൻ നമ്പൂതിരി. മരുമക്കൾ: നീലേശ്വരം മഞ്ഞംപറമ്പത്ത് മാടമന നാരായണൻ നമ്പൂതിരി, മാവേലിക്കര ചിറ്റക്കാട് വാളക്കോട് ഈശ്വരൻ നമ്പൂതിരി (റിട്ട. എൻജിനീയർ, കൃഷിവകുപ്പ്), അനിത അന്തർജനം, പരേതനായ അഡ്വ. മക്കാട് പ്രകാശൻ നമ്പൂതിരി.