ബാലരാമപുരം: കേരള മുസ്ലിം ജമാഅത്ത് ബാലരാമപുരം സർക്കിൾ ജനറൽ സെക്രട്ടറി വഴിമുക്ക് കൈതോട്ട് കോണം മുനീറ മൻസിലിൽ ഹാജാ ഹുസൈൻ (49) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: മുഹമ്മദ് അക്ബർ ഹുസൈൻ മുസ്ലിയാർ (എസ്.എസ്.എഫ് ബാലരാമപുരം സെക്ടർ പ്രസിഡൻറ്), അൻവർ ഹുസൈൻ, മുനീറ ബീവി, ഹാജറ ബീവി. മരുമകൻ: അഫ്സൽ. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, സ്റ്റേറ്റ് സെക്രട്ടറി എ. സൈഫുദ്ദീൻ ഹാജി എന്നിവർ അനുശോചിച്ചു.