മഞ്ചേരി: നഗരസഭയിലെ പ്രഥമ കൗണ്‍സിലറും മുസ്ലിം ലീഗ് നേതാവും മഞ്ചേരി കോഓപറേറ്റിവ് അര്‍ബൻ ബാങ്ക് മുന്‍ ഡയറക്ടറുമായ മുള്ളമ്പാറ ചേലാത്തടത്തില്‍ കുന്നുംപുറത്ത് ചെറിയ മുഹമ്മദ് ഹാജി (95) നിര്യാതനായി. പരേതരായ അഹമ്മദ് ഹാജി -ബിജ്ജുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: പാത്തുമ്മ. മക്കള്‍: പാത്തുമ്മ, ഖദീജ, അബ്ദുല്‍ മജീദ്, മുഹമ്മദ് മുസ്തഫ, ആലി, ലൈല. മരുമക്കള്‍: അബ്ദുറഹ്മാന് (തിരുവാലി), അബ്ദുല്‍ ഗഫൂര്‍ (മുണ്ടുപറമ്പ്), റാബിഅ (കോണോംപാറ), സാജിദ (തുറക്കല്‍), സാജിദ (പാപ്പിനിപ്പാറ). സഹോദരങ്ങള്‍: പാത്തുമ്മ, പരേതനായ അലവി ഹാജി.