ആതവനാട്: ഊരോത്ത് പള്ളിയാലിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കളത്തിൽ തൊടി സുധീറിെൻറ ഭാര്യ റഹീനയെയാണ് (36) വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മക്കൾ: മുഹമ്മദ് റിസിൽ, ഫാത്തിമ റിൻഷ, മുഹമ്മദ് ഷിബിലി.