പള്ളിക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെണ്ണായൂർ കോലഞ്ചേരി തരാളിൽ ജയരാജെൻറ മകൻ കൃഷ്ണകുമാറാണ് (34) മരിച്ചത്. പള്ളിക്കൽ ബസാറിൽ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഐക്കരപ്പടി തൊട്ടിയംപാറയിൽ കൃഷ്ണകുമാർ ഓടിച്ച ഓട്ടോ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. അവിവാഹിതനാണ്. മാതാവ്: സുന്ദരി. സഹോദരങ്ങൾ: സുരാജ്, സുമിത.