വടക്കഞ്ചേരി: യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞപ്ര പന്നിക്കോട് നാല് സെൻറ് കോളനിയിൽ കൃഷ്ണെൻറ മകൻ അഭയൻ (35) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. രാത്രി പാടത്ത് തവളപിടിക്കാൻ പോയതാണെന്ന് പറയുന്നു. മൃതദേഹത്തിെൻറ കാലിൽ പൊള്ളലേറ്റ് കരിവാളിച്ച അടയാളമുള്ളതിനാൽ ഷോക്കേറ്റാണ് മരണമെന്നാണ് നിഗമനം. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, വടക്കഞ്ചേരി സി.ഐ മഹേന്ദ്രസിംഹൻ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് സി.ഐ പറഞ്ഞു. മാതാവ്: സത്യഭാമ. ഭാര്യ: ഷീജ. മകൻ: അവിനാഷ് കൃഷ്ണ.