വടക്കഞ്ചേരി: ഒറ്റക്ക് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പൂണിപ്പാടം ആവേൻ വീട്ടിൽ രാധാകൃഷ്ണനെയാണ് (60) കരുമനശ്ശേരിയിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.