കുറ്റിപ്പുറം: ദേശീയപാതയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് മധ്യവയസ്കൻ മരിച്ചു.
സ്കൂട്ടർ യാത്രികനായ കുറ്റിപ്പുറം തെക്കേ അങ്ങാടി മിഹ്റാജ് നഗറിൽ താമസിക്കുന്ന പയ്യൂർവളപ്പിൽ അഷ്റഫ് (56) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ അേഞ്ചാടെയാണ് അപകടം.
വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അഷ്റഫിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: ജാസിൽ, ജംഷീറ, ജസീന. മൃതദേഹം ശനിയാഴ്ച രാവിലെ ഖബറടക്കും.