കണ്ണമംഗലം: എടക്കാപറമ്പിലെ പൗര പ്രമുഖൻ താഴെകൊട്ടോല അരീക്കൻ കുഞ്ഞിമൊയ്തീൻ ഹാജി (92) നിര്യാതനായി. എടക്കാപറമ്പ ജുമാമസ്ജിദ് പ്രസിഡൻറായും ബുഖാരി മദ്റസ പ്രസിഡൻറായും സേവനമനുഷ്ഠിച്ചു. ഭാര്യ: പരേതയായ കോട്ട പത്തൂർ ബിയ്യാച്ചകുട്ടി. മക്കൾ: മൂസ, മുഹമ്മദ്, ഫാത്തിമ, നഫീസ, മറിയം, സഫിയ. മരുമക്കൾ: കുഞ്ഞവറാൻ കുട്ടി പാട്ടശ്ശേരി, വളപ്പൻ ബിച്ചാപ്പു, മംഗലം ഹൈദ്രു, സുമയ്യ, മറിയുമ്മ, പരേതനായ കോരാത്ത് കുഞ്ഞിപ്പ.