പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജ് ഗണിത ശാസ്ത്രം അധ്യാപകനായിരുന്ന പ്രഫ. എസ്. ശംസുദ്ദീൻ (74) നിര്യാതനായി. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ്, മമ്പാട് എം.ഇ.എസ് കോളജ് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. നൈജീരിയയിലെ കോംപ്രി ഹെൻസീവ് ഹൈസ്കൂൾ, ഖത്തർ എം.ഇ.എസ് സ്കൂൾ, ദുബൈ ഓക്സ്ഫോഡ് സ്കൂൾ, ജെംസ് സ്കൂൾ ദുൈബ, അജ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ദുബൈ കാംബ്രിഡ്ജ് സ്കൂൾ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. യു.എ.ഇ പൊന്നാനി വെൽെഫയർ കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായും എം.ഇ.എസ് പൊന്നാനി കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ രക്ഷാധികാരിയുമായിരുന്നു. ആലുവ തായ്ക്കാട്ടുകരയിൽ പരേതരായ തുണ്ടത്തിൽ ടി.കെ. സെയ്ത് മുഹമ്മദിെൻറയും ഉമൈറത്തിെൻറയും മകനാണ്. ഭാര്യ: പൊന്നാനി ഉത്താങ്ങാനകത്ത് ബുഷ്റ. മക്കൾ: ഡോ. ബഷ്നീൻ (സാമ ഹോസ്പിറ്റൽ ഡൽഹി), അഹമ്മദ് ഷഹീൻ (ദുബൈ). മരുമക്കൾ: ഡോ. ഷാസിയ (ജെയിൻ ക്ലിനിക് ഡൽഹി), റജീന (തൃശൂർ). സഹോദരങ്ങൾ: സുഹ്റ, ഹഫ്സ, ആത്തിഖ, റംല, സൗദ, അബ്ദുൽ ജലീൽ, മുഹമ്മദ് റഫീഖ് (ഇരുവരും ഖത്തർ), പരേതരായ അബ്ദുൽ കരീം, അബ്ദുറഹീം.