ചെങ്ങന്നൂർ: യുവാവിെൻറ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. പാണ്ടനാട് കീഴ്വന്മഴി പാണംതറ മാമ്പള്ളിൽ വീട്ടിൽ അജു വർഗീസിെൻറ മകൻ ജോർജി വർഗീസിനെയാണ് (23) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കൽപടിയിലെ ആളൊഴിഞ്ഞ വീടിന് സമീപമാണ് സംഭവം. മൃതദേഹത്തിനുസമീപം ഒഴിഞ്ഞ പെട്രോൾ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ജോർജിയുടെ കാർ വീടിന് പുറത്ത് നിർത്തിയിട്ടിരുന്നു. കൊലപാതകമാണെന്ന് സംശയമുണ്ട്.ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ച് ബി.ടെക് വിദ്യാർഥിയായിരുന്നു. നാലാംവർഷം ചെന്നൈയിൽ പഠിച്ചാണ് പൂർത്തീകരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുവൻവണ്ടൂർ കല്ലിശ്ശേരിയിലെ വർക്ക്ഷോപ്പിൽ ജീപ്പ് നന്നാക്കാൻ കൊടുത്തശേഷം, പിതാവിനെ ഇരവിപേരൂരിലെ വ്യാപാര സ്ഥാപനത്തിൽ കാറിൽ കൊണ്ടുവിട്ട് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഉച്ചവരെ വീട്ടിൽ എത്തിയില്ല. വൈകീട്ട് മാതാവ് വിളിച്ചപ്പോൾ വർക്ക്ഷോപ്പിൽ ആണെന്ന് പറഞ്ഞിരുന്നതായി അറിയുന്നു. പിന്നീട് വിവരങ്ങൾ ഒന്നും അറിയാെതവന്നതിനെത്തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: ബിന്ദു. സഹോദരി: ഡോ. രമ്യാ സാറാ തോമസ്.