പൊന്നാനി: പുതുപൊന്നാനി പഴയ ടോളിന് സമീപം പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൂന്നിയൂർ സ്വദേശി വെളിമുക്ക് പാലക്കൽ മദ്റസക്ക് സമീപം താമസിക്കുന്ന കൊഴിശ്ശി വീട്ടിൽ മുഹമ്മദിെൻറ മകൻ അബ്ദുൽ മജീദാണ് (38) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
പുതുപൊന്നാനി പാലത്തിൽ നിന്ന് പൊന്നാനി ഭാഗത്തേക്ക് പോകുന്നതിനിടെ വാൻ നിയന്ത്രണം വിട്ട് മറിയുകയും ഡ്രൈവർ അടിയിൽപെടുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ അബ്ദുൽ മജീദിനെ പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാതാവ്: ഫാത്തിമ. ഭാര്യ: ഫരീദ പാലത്തിങ്ങൽ. മക്കൾ: ഫാത്തിമ നജ, മുഹമ്മദ് യാസിർ, നജ്ദ. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, അബ്ദുൽ ജലീൽ, ൈഫസൽ.