ചാരുംമൂട്: നൂറനാട് പുതുപ്പള്ളികുന്നം വല്യത്ത് വീട്ടിൽ പരേതനായ കെ. മാധവെൻറ മകൻ എ.എം. നരേന്ദ്രൻ (54) നിര്യാതനായി. സി.പി.എം നൂറനാട് തെക്ക് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നൂറനാട് ഗ്രാമപഞ്ചായത്ത് മുൻ വികസനകാര്യ സമിതി ചെയർമാനുമാണ്. മാതാവ്: കുട്ടിയമ്മ. സഹോദരങ്ങൾ: നന്ദകുമാർ (അസി. കമീഷണർ, കസ്റ്റംസ്, തൂത്തുക്കുടി), ഹർഷകുമാർ, രാജേന്ദ്രൻ (ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, എറണാകുളം), ദീപ, ദിലീപ് കുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.