കുവൈത്ത് സിറ്റി: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി. പുതുച്ചേരി തൈക്കൂട്ടത്തിൽ പരേതനായ രാജപ്പപണിക്കരുടെ മകൻ അജികുമാരൻ നായരാണ് (49) മരിച്ചത്. ഭാര്യ: രാജി ചാന്ദ്ര. മക്കൾ: അർജുൻ, അശ്വിൻ. ഫേസ് ഇൻറർനാഷനൽ കൺസൾട്ടൻസിയിൽ ഡ്രാഫ്റ്റ്മാനായിരുന്നു. ഫോക്കസ് കുവൈത്ത് യൂണിറ്റ് രണ്ടിലെ സജീവ അംഗമാണ്. മുൻ ജോയൻറ് ട്രഷറർ, ഓഡിറ്റർ, വെൽഫെയർ ജോയൻറ് കൺവീനർ പദവികൾ വഹിച്ചിട്ടുണ്ട്.