ഷൊർണൂർ: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന കണയം വെസ്റ്റ് പാലുതൊടി കോവിലിന് സമീപം മേലേപുരക്കൽ രാജകുമാരൻ (കണ്ണൻ-47) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒറ്റപ്പാലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: ജയശ്രീ. മക്കൾ: വിഷ്ണു, വിജിഷ, വിദ്യ. മരുമകൻ: ഗിരീഷ്.