ആനക്കര: കുമ്പിടി തുറക്കല്‍ പരേതനായ മൊയ്തീന് കുട്ടിയുടെ മകന് ടി.എം. മുഹമ്മദ് (കുഞ്ഞിപ്പ -75) നിര്യാതനായി. കുമ്പിടി മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, മൊയ്തീന് ഷാ, സക്കീന, ഷബ്ന, ഫസലുറഹ്മാന്, രഹന, റിയാസ്. മരുമക്കള്‍: ആമിനക്കുട്ടി, പി.കെ. ബഷീര്‍ (സെക്രട്ടറി, കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്), സക്കീന, ജാബിര്‍, ആരിഫ, പരേതനായ ടി.വി. ഷാജഹാന്.