വെഞ്ഞാറമൂട്: ജീപ്പും സ്കൂട്ടറും കൂട്ടിയിച്ച് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മത്സ്യവ്യാപാരി മരിച്ചു.
കൂനന്‍വേങ്ങ മേക്കുംകര എസ്.എന്‍ നിവാസില്‍ നാസര്‍ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30ന് മുതുവിളയിലായിരുന്നു അപകടം. മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട് കല്ലറയിലേക്ക് പോയി മടങ്ങുകയായിരുന്നു നാസര്‍. യാത്രക്കിടെ ഇടറോഡില്‍നിന്ന് വന്നുകയറിയ ജീപ്പ് നാസറിെൻറ സ്കൂട്ടറിലിടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ നാസറിനെ സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: നാസില ബീവി. മക്കള്‍: നൗഫല്‍, നൗഫ.