ഓച്ചിറ: പായിക്കുഴി ഞാറക്കാട്ട് തെക്കതിൽ (എസ്.ഡി ഭവനം) ദിവാകരൻപിള്ള (90, കെ.എസ്.ആർ.ടി.സി റിട്ട. ഇൻസ്പെക്ടർ) നിര്യാതനായി. സി.പി.എം ഓച്ചിറ ടൗൺ ബ്രാഞ്ച് സെക്രട്ടറി, ഓച്ചിറ ക്ഷീരസംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനിയമ്മ (സംഗീതാധ്യാപിക ഗവ. എച്ച്.എസ്.എസ് ഓച്ചിറ). മക്കൾ: സിന്ധു (അധ്യാപിക മുതുകുളം എച്ച്.എസ്.എസ്), ബിന്ദു (എൽ.ഐ.സി), ബിനു (കുവൈത്ത്). മരുമക്കൾ: ജയകുമാർ (റിട്ട. ജില്ല ജഡ്ജി), നന്ദകുമാർ (റിട്ട. വി.എച്ച്.എസ്.സി ഡയറക്ടറേറ്റ്), സംഗീത (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.