തവനൂർ: തൃക്കാണപുരത്ത് താമസിക്കുന്ന പരേതനായ പാലത്തിങ്കൽ കുഞ്ഞുട്ടി മുസ്ലിയാരുടെ ഭാര്യ ആയിശ (70) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഹുസൈൻ, ഫാത്തിമ, നാസർ, മുഹമ്മദ് മുസ്തഫ, മറിയ, നൂറുന്നിസ. മരുമക്കൾ: ഖദീജ, സലീന, സീനത്ത്, ഹസൻ, അഷ്റഫ്, ഷൗക്കത്തലി.
വഴിക്കടവ്: പൊലീസ് സ്റ്റേഷന് സമീപം വെട്ടുകത്തികോട്ടയിൽ പള്ളിയാലിൽ മജീദ് (53) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ മാസം 24നാണ് കോവിഡ് ബാധയെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: നജ്മ, അജ്മൽ, നജീബ്. മരുമക്കൾ: ജമാലുദ്ദീൻ, മെഹബൂബ.