എടക്കര: മൂത്തേടം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വരക്കോട് പൊറ്റയില്‍ ഇര്‍ഷാദ് (കുട്ടന് -32) നിര്യാതനായി. മൂത്തേടം പ്രിയദര്‍ശിനി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനറുമായിരുന്നു. ഭാര്യ: സഫുവ. മകള്‍: ഐറ ഇര്‍ഷാദ്. പിതാവ്: മുഹമ്മദ് എന്ന കുഞ്ഞാണി (മൂത്തേടം മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി). മാതാവ്: ഇല്മുന്നിസ (മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം). സഹോദരങ്ങള്‍: അഡ്വ. ഇഷ മുഹമ്മദ്, ഡോ. ഇന്ഷ മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മൂത്തേടം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.