മങ്കട: ചേരിയം പരേതനായ കുന്നത്ത് മൊയ്തിയുടെ മകന് ഹംസ (60) നിര്യാതനായി. എം.സി. അബ്ദുല്ല മൗലവിയുടെ മരുമകനാണ്. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനുമായിരുന്നു. കടുങ്ങപുരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നാണ് അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചത്. ആലുവ അല്‍ അസ്ഹര്‍, മണ്ണാര്‍ക്കാട് ഇര്‍ശാദ്, പാണായിക്കുളം മദ്റസ, തിരൂര്‍ക്കാട് ഇലാഹിയ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും മങ്കട ബി.ആര്.സിയില്‍ ട്രെയിനറായും ജോലി ചെയ്തിരുന്നു. മാതാവ്: സൈനബ. ഭാര്യ: സുനൈറ. മക്കള്‍: ഡോ. റജ തശ്രീഫ്, ഡോ. ലുലു. മരുമകള്‍: അശീമ. സഹോദരങ്ങള്‍: മൊയ്തീന് കുട്ടി, അബ്ദുല്‍ ഗഫൂര്‍, ശിഹാബുദ്ദീന്, ഖദീജ, ഫാത്തിമത്ത് സുഹ്റ.