ചെറുതോണി: വയോധികൻ ടൗണിൽ കുഴഞ്ഞുവീണ് മരിച്ചു. പുളിയന്മല കല്ലോലിക്കൽ ശശീന്ദ്രനാണ് (68) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.പാറേമാവ് ആയുർവേദ ആശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: തങ്കമ്മ. മക്കൾ: ശ്യാംകുമാർ, ശാരിമോൾ. മരുമക്കൾ: മനോജ്, സുബിത. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.