കുറ്റിപ്പുറം: ഭാരതപ്പുഴയിൽ മുങ്ങിത്താഴ്ന്ന സഹോദരനെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിെൻറ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആേറാടെയാണ് എടച്ചലം പന്നിക്കഴായിൽ അബ്ദുൽ കരീമിെൻറ മകൻ സഹദിെൻറ (24) മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ പേരശ്ശനൂര്‍ പിഷാരിയേക്കൽ ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരനും അമ്മാവെൻറ മകനുമൊപ്പമാണ് സഹദ് കുളിക്കാനിറങ്ങിയത്. സഹോദരൻ സാബിത്ത് പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കുേമ്പാഴാണ് സഹദിനെ കാണാതായത്. ഒഴുക്കിൽപ്പെട്ട സഹോദരനെ രക്ഷപ്പെടുത്തിയെങ്കിലും സഹദിന് കരക്ക് കയറാനായില്ല. മൃതദേഹം പേരശ്ശനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: റംല. സഹോദരങ്ങൾ: സാബിത്ത്, ഷംന ഷഹന.