കല്പകഞ്ചേരി: തോഴനൂർ കിഴക്കേപ്പുറം പുളിക്കത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി (84) നിര്യാതനായി. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, സഹകരണ ബാങ്ക് പ്രസിഡൻറ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, കർഷകസംഘം മണ്ഡലം സെക്രട്ടറി, കിഴക്കേപ്പുറം മഹല്ല് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . ഭാര്യ: പരേതയായ മങ്ങാടൻ കദിയക്കുട്ടി. മക്കൾ: അബ്ദുറഹ്മാൻ (അബൂദബി), മുഹമ്മദ് കുട്ടി, ഖാസിം, കുഞ്ഞായിശ, ഉമ്മുകുൽസു, സുഹ്റ, റുഖിയ. മരുമക്കൾ: കുഞ്ഞീതുട്ടി ഹാജി പറമ്പാടൻ, ഷംസുദ്ദീൻ പാറാളി, മുഹമ്മദലി, ഷാഫി തുവ്വക്കാട്, സുലൈഖ, ഹാജറ, ഖദീജ.