മല്ലപ്പള്ളി: മല്ലപ്പള്ളി - റാന്നി റോഡിൽ ചേർത്തോട് അംബിപ്പടിയിൽ കഴിഞ്ഞ രാത്രി 8 മണിയോടെ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുന്നവേലി തടത്തിൽ സന്തോഷിെൻറ മകൻ അനന്ദുവാണ് (20) മരിച്ചത്. വായ്പൂരിൽനിന്ന് പെരുമ്പാവൂരിലേക്ക് പോയ ലോറിയും മല്ലപ്പള്ളിയിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനന്ദുവിെൻറ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പെയിൻറിങ് തൊഴിലാളിയാണ്. മാതാവ്: നെടുംകുന്നം കളരിക്കൽ സുനിത. സഹോദരി: ആതിര.