കുഴൽമന്ദം: കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തേങ്കുറുശ്ശി വെട്ടുകാട് അമ്പലക്കാട് വീട്ടിൽ പരേതരായ രാമൻ-പൊന്നു ദമ്പതികളുടെ മകൻ പ്രഭാകരൻ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മഞ്ഞളൂർ മാനാംചിറ കുളത്തിലാണ് അപകടം. ഉച്ചയോടെ പൊലീസും അഗ്നിരക്ഷാ സേനയും എത്തി മൃതദേഹം പുറത്തെടുത്ത് ജില്ല ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ. കുമാരൻ, പത്മാവതി, പങ്കജം.