ഒറ്റപ്പാലം: ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മുരുക്കുംപറ്റ വാരിയത്ത്കുന്ന് വാരിയത്ത്പറമ്പിൽ പരേതനായ രാമെൻറ ഭാര്യ വെള്ളച്ചിയാണ് (72) മരിച്ചത്. വീട്ടുവളപ്പിൽ ഉണക്കാനിട്ട തുണി എടുക്കാൻ പോകുന്നതിനിെടയാണ് ചക്ക തലയിൽ വീണത്. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. സാരമായി പരിക്കേറ്റ വെള്ളച്ചിയെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടയിൽ ബുധനാഴ്ച രാവിലെ ഏഴരക്കാണ് മരിച്ചത്. മക്കൾ: ശാന്തകുമാരി, വിജിത, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, മോഹനദാസൻ (അമ്പലപ്പാറ പഞ്ചായത്ത് മുൻ അംഗം), ശശി, ദിവാകരൻ (സൗദി), ശിവദാസൻ, ബാലൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: വേലായുധൻ, പ്രദീപ്, പ്രീത, ഉചിത, അജിത, രഞ്ജിനി, അനില, ലിജിന, ധനലക്ഷ്മി, സുജിത.