കിഴക്കഞ്ചേരി: കോട്ടേക്കുളം കൊട്ടടി അപ്പുക്കുട്ടെൻറ (അപ്പുണ്ണി ആശാരി) മകൻ അഭിജിത്തിനെ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ പത്തോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കിഴക്കഞ്ചേരി ജി.എച്ച്.എസ് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ അഭിജിത്തിെൻറ ഫലം വരുന്നതിനു മുമ്പാണ് സംഭവം. അഭിജിത്ത് പരീക്ഷയിൽ മികച്ച വിജയം നേടുകയും ചെയ്തു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ടെസ്റ്റുകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ജയന്തിയാണ് മാതാവ്. സഹോദരിമാർ: അഞ്ജലി, അഞ്ജിത, അനന്യ.