കല്ലമ്പലം: ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം റോഡ് മുറിച്ചുകടക്കവേ യുവാവ് ടാങ്കർ ലോറിയിടിച്ച് മരിച്ചു. കരവാരം തോട്ടയ്ക്കാട് കിഴക്കതിൽ വീട്ടിൽ പരേതരായ വിശ്വംഭരെൻറയും മൈഥിലിയുടെയും മകൻ ഷാജി (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 9.30ഓടെയായിരുന്നു അപകടം. ടിപ്പർ ലോറി ഇടിച്ചതിനെത്തുടർന്ന് റോഡിൽ തെറിച്ചുവീണ ഷാജിയെ നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കൂലിപ്പണിക്കാരനായ ഷാജി അവിവാഹിതനാണ്. സഹോദരങ്ങൾ: ഷൈല, മിനി.