ഏലംകുളം: മുതുകുറുശ്ശി ചേനാംപറമ്പിലെ തിരുത്തൂക്കിൽ മുഹമ്മദ് (വാപ്പു-88) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ എളയിടത്ത് ആയിശ. മക്കൾ: ആയിശ (റിട്ട. അധ്യാപിക), ഉമ്മുകുൽസു (നെല്ലായ), ഉമ്മർ, ജമീല (അധ്യാപിക, സി.എച്ച്.എസ്.എസ് ചളവറ), മൂസ (ആർ.കെ. എൻറർപ്രൈസസ്, ഗുജറാത്ത്), ആമിന. മരുമക്കൾ: അബ്ദുറഹ്മാൻ (നാട്യമംഗലം), അബു (നെല്ലായ), സുഹറ, അബ്ദുറഹ്മാൻ (ചളവറ), ഹബീബ, ബഷീർ (കല്ലാംകുഴി). സഹോദരങ്ങൾ: യൂസുഫ്, കുഞ്ഞീരുമ്മ (വരോട്), പരേതരായ ഹംസ, ഹസ്സൻ, പാത്തുമ്മ.