കൊല്ലം: കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തേവള്ളി ടി.ഇ.എൻ.ആർ.എ 45 ‘മുദ്ര’യില്‍ ദത്തുമോഹന് (37) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ സി.പി.എം കൊല്ലം ഏരിയ കമ്മിറ്റിയംഗവും മുന്‍ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറുമായിരുന്ന വി. മോഹന്കുമാറിെൻറ മകനാണ്. മാതാവ്: അശ്വതി മോഹന്‍കുമാര്‍ (മുന്‍ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ പ്രൈവറ്റ് സെക്രട്ടറി). സഹോദരി: ലക്ഷ്മി മോഹന്‍. സംസ്കാരം ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ നടത്തി.