കല്പകഞ്ചേരി: ചെറവന്നൂർ വെട്ടാർപ്പ് നീർക്കാട്ടിൽ അബ്ദുസ്സലാം മാസ്റ്റർ (66) നിര്യാതനായി. കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് ഹൈസ്കൂളിൽ അറബി അധ്യാപകനായിരുന്നു. ഭാര്യ: സൈഫുന്നിസ. മക്കൾ: സഫീർ (സിവിൽ സപ്ലൈസ് ഓഫിസ് വട്ടംകുളം), സഈദ് (അമേരിക്ക), സാബിഖ് (ഇൗസിവേ ട്രാവൽസ് തിരൂർ). മരുമക്കൾ: നജ്മ, തഹ്സീന, ഷാനിബ. സഹോദരങ്ങൾ: ഹമീദ്, മറിയാമു, ഹഫ്സ, സൽമ, സക്കീന പരേതരായ സമദ്, സുഹറ.