കട്ടപ്പന: ഏലത്തോട്ടത്തിൽ മരത്തിെൻറ ചില്ല ഒടിഞ്ഞുവീണ് സ്തീ തൊഴിലാളി മരിച്ചു. അണക്കര സുൽത്താൻകട പുതുമനമേട് സ്വദേശി പുത്തൻപുരക്കൽ ശകുന്തളയാണ് (56) മരിച്ചത്. വ്യാഴാഴ്ച വണ്ടൻമേടിന് സമീപം വാഴവീട് അശോകവനം ഭാഗത്തെ ഏലത്തോട്ടത്തിൽ ജോലി ചെയ്യവെ രാവിലെ 9.30 ഓടെയാണ് അപകടം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: കുഞ്ഞുമോൻ.