വടക്കഞ്ചേരി: വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി മമ്പാട് രാജീവിെൻറ മകൾ ആര്യ (15) ആണ് മരിച്ചത്. മമ്പാട് സെൻററിൽ ചായക്കട നടത്തുന്ന രാജീവും ഭാര്യയും കട തുറക്കാനായി പുലർച്ചെ അഞ്ചിന് പോയപ്പോഴാണ് സംഭവം. കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച ഫലം പ്രസിദ്ധീകരിച്ചതിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തതിൽ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർഥി ബുധനാഴ്ച തുങ്ങിമരിച്ചിരുന്നു. ആര്യയുടെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. മാതാവ്: അനിത. സഹോദരൻ: അനുരാജ്.