മേലാറ്റൂര്‍: എടപ്പറ്റയിലെ പരേതനായ കാപ്പാട്ട് സുകുമാരന്‍ നായരുടെ മകന് പരിയാരത്ത് പദ്മനാഭന് (57) നിര്യാതനായി. ഈറോഡ് എല്‍ ആൻഡ് ടി കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്: പരിയാരത്ത് സൗഭാഗ്യലക്ഷ്മി. ഭാര്യ: സുധ. മക്കള്‍: നികിത, നിഖില്‍. മരുമകന്: മനോജ് (സൗദി). സഹോദരങ്ങള്‍: കേശവദാസ് (ബി.ഡി.ഒ കാളികാവ്), രവീന്ദ്രന് (ഖത്തര്‍), ശ്രീനിവാസ് (അഡ്വക്കറ്റ്, മഞ്ചേരി), ശിവപ്രസാദ് (ബിസിനസ്), മാലതി, ഗോപകുമാര്‍ (ബിസിനസ്), സുരേഷ്കുമാര്‍ (എടപ്പറ്റ റൂറല്‍ സര്‍വിസ് സെസൈറ്റി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവര്‍മഠത്തില്‍.