പുതുപ്പരിയാരം: സിവിൽ പൊലീസ് ഓഫിസർ വീട്ടുപറമ്പിൽ തെങ്ങിന് തടമെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുതുപ്പരിയാരം പന്നിയം പാടം പീടിയക്കൽ വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ പി.എം. അബ്ബാസ്(45) ആണ് മരിച്ചത്. കല്ലടിക്കോട് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ആണ്. വെള്ളിയാഴ്ച ആഴ്ചാവധിയിലായിരുന്നു. വൈകീട്ട് അേഞ്ചാടെ പറമ്പിൽ ജോലിക്കിടയിൽ കുഴഞ്ഞു വീണയുടനെ ആദ്യം ഒലവക്കോെട്ടയും തുടർന്ന് പാലക്കാെട്ടയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. മാതാവ്: ഹാജറുമ്മ. ഭാര്യ: സബീല. മക്കൾ: ഫിദ, റിയ, ആദം. സഹോദരങ്ങൾ: അബ്ദുറസാഖ്, ഉമറുൽ ഫാറൂഖ്, നസീർ, ശരീഫ, ഹഫ്സത്ത്, മുംതാസ്.