കൊട്ടാരക്കര: സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടറിെൻറ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു.വെണ്ടാർ രഞ്ജിത് ഭവനിൽ പരേതനായ രഞ്ജിത്തിെൻറ ഭാര്യ സുനിൽകുമാരി (45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പുത്തൂർ -ഭരണിക്കാവ് റോഡിൽ കുന്നത്തൂർ പാലത്തിന് സമീപമായിരുന്നു അപകടം. മകൻ ഒാടിച്ച സ്കൂട്ടറിെൻറ പിന്നിലിരുന്ന് ഭരണിക്കാവ് ഭാഗത്തേക്ക് പോകുകയായിരുന്നു വീട്ടമ്മ. എതിർദിശയിൽ വന്ന കാർ ഇവരെ ഇടിച്ചിട്ടശേഷം നിർത്താതെ പോയി.റോഡിൽ തലയിടിച്ചുവീണ വീട്ടമ്മ തൽക്ഷണം മരിച്ചു. മകന് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല.മക്കൾ: സ്നേഹ രഞ്ജിത്, സഞ്ജയ് രഞ്ജിത്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. പുത്തൂർ പൊലീസ് കേസെടുത്തു.