കർണാടക സ്വദേശികളാണ് ഇരുവരും
അടിമാലി: കർണാടക സ്വദേശികളായ യുവ ഡോക്ടറും സുഹൃത്തും ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചു. പെരിയകനാൽ എസ്റ്റേറ്റിലെ മെഡിക്കൽ ഓഫിസർ ഡോ. ആശിഷ് പ്രസാദ് (39), ചെണ്ടുവെരെ എസ്റ്റേറ്റിലെ അസി. മാനേജർ ഗോകുൽ തിമ്മയ്യ (35) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം.ഇരുവരും നാല് സുഹൃത്തുക്കളോടൊപ്പം ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം കാണാനെത്തിയതാണ്. ഡോ. ആശിഷ് വെള്ളത്തിലിറങ്ങി നീന്താൻ ശ്രമിക്കുമ്പോൾ കയത്തിൽ താഴ്ന്നുപോയി. രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് ഗോകുലും വെള്ളത്തിൽ മുങ്ങിയത്. കൂടെയുണ്ടായിരുന്നവർ ബഹളംെവച്ച് നാട്ടുകാരെ അറിയിച്ചു. പ്രദേശവാസികളിൽ ചിലർ വെള്ളത്തിലിറങ്ങി ഇരുവരെയും കരക്കെത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരോടൊപ്പമുണ്ടായിരുന്ന ടാറ്റ റ്റീ പള്ളിവാസൽ എസ്റ്റേറ്റ് മാനേജർ ബിഷന്ദ് റോയിയെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു.