കട്ടപ്പന: ഗൃഹനാഥനെ പടുതക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചറ സ്രാമ്പിക്കൽ കുര്യൻ ചെറിയാനാണ് (കുര്യാച്ചൻ -63) മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽനിന്ന് കാണാതായതിനെത്തുടർന്ന് അയൽവാസികളും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ രാത്രി 10ഓടെ, ഇദ്ദേഹം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഏലത്തോട്ടത്തിലെ പടുതക്കുളത്തിൽ കണ്ടെത്തുകയായിരുന്നു. വണ്ടന്മേട് പൊലീസ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ശോശാമ്മ. മക്കൾ: ഷൈനി, ഷീന, ഷിജോ. മരുമക്കൾ: ബിജു, ഷിജു, ഷൈമോൾ.