പൂമാല: ആംബുലന്‍സും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന കൊച്ചുപറമ്പില്‍ ഷാജി കാസിം (40)മരിച്ചു.അർബുദ ബാധിതനായിരുന്ന ഷാജിയെ ജൂലൈ എട്ടിന് ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി പന്നിമറ്റത്ത് ബസും ആംബുലന്‍സും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ കഴുത്തെല്ലിന് പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് മരണം. ഭാര്യ: ഷാമില. മക്കള്‍: ഷഫ്ന, മാഹിന്‍.