കൊല്ലങ്കോട്: കിഴക്കേപ്പാവടിയിൽ പരേതനായ രംഗസ്വാമിയുടെ മകൻ നാരായണസ്വാമി (58) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ (ചിറ്റൂർ) ഉദ്യോഗസ്ഥനാണ്. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ജ്യോതി. മക്കൾ: കാർത്തിക് രാജ്, കൗശല്യ. മരുമകൻ: ശെന്തിൽ കുമാർ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (തിരുപ്പൂർ), ബേബി, മീന (കോയമ്പത്തൂർ), പരേതനായ രവി.