മറയൂർ: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. ലക്കം ന്യൂ ഡിവിഷൻ സ്വദേശി രഞ്ജിത്ത് കുമാറാണ് (28) മരിച്ചത്. ശനിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പിതാവ് ജീവാനന്ദുമായി ഓട്ടോ ഓടിച്ചുവരുന്നതിനിടെ മേലാടിയിൽ ഓട്ടോ മറിയുകയായിരുന്നു.ഗുരുതര പരിക്കേറ്റ രഞ്ജിത്ത് കുമാറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഭാര്യ: സുരേഖ. മകൾ: എട്ടുമാസം പ്രായമുള്ള നക്ഷത്ര.