ബാലരാമപുരം: മകൻ അമ്മയെ മർദിക്കുന്നത് തടയാനെത്തിയ ബന്ധു ചവിേട്ടറ്റ് മരിച്ചു. കോട്ടുകാല്‍ക്കോണം കോഴോട് ചിറയില്വിളാകത്ത് പുത്തന്‍വീട്ടില്‍ ദീപാരാധനയില്‍ തമ്പി എന്ന രാമചന്ദ്രന് (63) ആണ് മരിച്ചത്. രാമചന്ദ്രെൻറ ഭാര്യ സഹോദരി സുധകുമാരിയുടെ മകൻ ചിറയില്വിളാകത്ത് പുത്തന്‍വീട്ടില്‍ സന്ദീപിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ സുധകുമാരി (43) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. രാമചന്ദ്രനും ഭാര്യയുടെ അനുജത്തി സുധകുമാരിയും അടുത്ത വീടുകളിലാണ് താമസിക്കുന്നത്. സന്ദീപ് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടാണ് രാമചന്ദ്രന് തമ്പി തടയാനെത്തിയത്. തുടര്‍ന്ന് സന്ദീപിനെ വീട്ടിനുള്ളിലാക്കി കതകടച്ചിട്ടശേഷം രാമചന്ദ്രന് വീട്ടിലേക്ക് പോയി. വീടിന് പുറത്തിരിക്കുമ്പോള്‍ സന്ദീപ് എത്തി ചവിട്ടി തള്ളിയിട്ടശേഷം തലയില്‍ തുടർച്ചയായി ചവിട്ടിയെന്നാണ് പൊലീസ് ഭാഷ്യം.അവശനിലയിലായ രാമചന്ദ്രനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. സന്ദീപ് മാനസിക പ്രശ്നങ്ങള്‍ക്ക് നേരത്തേ ചികിത്സതേടിയിരുന്നതായി പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെയാണ് ബാലരാമപുരം സി.ഐ ജയകുമാര്‍, എസ്.ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദീപിനെ അറസ്റ്റ് ചെയ്തത്.രാമചന്ദ്രെൻറ ഭാര്യ സുലോചന. മക്കള്‍: ദീപു, സീബു, ദീപദേവി. മരുമക്കള്‍: അനു, ചിഞ്ചു, ശ്രീകാന്ത്.