ചവറ: ഖത്തറിൽ കുഴഞ്ഞുവീണ് ചവറ കൊട്ടുകാട് സ്വദേശി മരിച്ചു. ദോഹയിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന കൊട്ടുകാട് മുകുന്ദപുരം മേനാമ്പള്ളി സൽമിയാ മൻസിലിൽ അബ്ദുൽ സലാം (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസിച്ചിരുന്ന മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെ ങ്കിലും മരിച്ചു. ഭാര്യ: ഷൈനി. മക്കൾ: സാൽമിയ സലാം, മുഹമ്മദ് സഫ്വാൻ. ഭാര്യാസഹോദരൻ ഷാനു യൂനുസ് ഖത്തറിലുണ്ട്. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.