കുളത്തൂപ്പുഴ: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ കുമരംകരിക്കം സുബൈദാ മന്‍സിലില്‍ പരേതനായ റഷീദ്-സുബൈദ ദമ്പതികളുടെ മകന് ആര്. അജീഷി (44) നെയാണ് വീടിനോട് ചേര്‍ന്ന ചായ്പ്പില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനുശേഷം ചായ്പ്പിലേക്ക് പോയ അജീഷിനെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഏറെ നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസ് നടപടി സ്വീകരിച്ചു.